Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:32 AM

ഷാർജ സമ്മർ പ്രൊമോഷൻ സെപ്റ്റംബർ 15 വരെ നീട്ടി

by Raneesha Razak

ഷാർജ : താമസക്കാർക്കും സന്ദർശകർക്കും ആകർഷകമായ ഓഫറുകളും വിനോദ പരിപാടികളും ആസ്വദിക്കാൻ കൂടുതൽ സമയം നൽകിക്കൊണ്ട് ‘ഷാർജ സമ്മർ പ്രൊമോഷൻസ് 2026’ സെപ്റ്റംബർ 15 ചൊവ്വാഴ്ച വരെ നീട്ടി. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും (SCTDA) ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (SCCI) ചേർന്നാണ് ഈ കാലയളവ് ദീർഘിപ്പിച്ചത്. പ്രമുഖ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ഈ ക്യാമ്പയിൻ ഷാർജയിലെ ടൂറിസം, റീട്ടെയിൽ മേഖലകൾക്ക് വൻ ഉത്തേജനമാണ് നൽകുന്നത്.
സിറ്റി സെന്റർ അൽ സഹിയ, സഹാറ സെന്റർ, മെഗാ മാൾ, കൽബ മാൾ തുടങ്ങി പ്രമുഖ മാളുകളിലെല്ലാം കുട്ടികൾക്കായുള്ള വർക്ക്‌ഷോപ്പുകളും പ്രത്യേക വിനോദ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി കാർ, 30 സ്വർണ്ണക്കട്ടികൾ (10 ഗ്രാം വീതം), ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ 700-ലധികം സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. പങ്കാളികളായ മാളുകളിൽ നിന്നോ സ്റ്റോറുകളിൽ നിന്നോ ഷോപ്പിംഗ് നടത്തുന്നവർക്കും വെബ്‌സൈറ്റ് വഴി ഹോട്ടൽ സ്റ്റേ ബുക്ക് ചെയ്യുന്നവർക്കും സെപ്റ്റംബർ 15-ന് നടക്കാൻ പോകുന്ന അവസാന നറുക്കെടുപ്പിൽ പങ്കാളികളാകാം.

You may also like