Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:32 PM

ആദ്യ അൽ ഐൻ റുതബ് ഫെസ്റ്റിവലിന് തുടക്കം

by Raneesha Razak

അൽ ഐൻ : യുഎഇയുടെ പരമ്പരാഗത ഈന്തപ്പന കാർഷിക പാരമ്പര്യം ആഘോഷിക്കുന്നതിനും കർഷകരെ പിന്തുണയ്ക്കുന്നതിനുമായി അൽ ഐൻ സർൂജ് പാർക്കിൽ പ്രഥമ അൽ ഐൻ റുതബ് ഫെസ്റ്റിവലിന് (Al Ain Rutab Festival) തുടക്കമായി. അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന ഈ മേള സംഘടിപ്പിക്കുന്നത്.

ലിവാ ഡേറ്റ് ഫെസ്റ്റിവലിന്റെ വിജയകരമായ സമാപനത്തിന് തൊട്ടുപിന്നാലെയാണ് അൽ ഐനിലെ ചരിത്രപ്രസിദ്ധമായ ഒയാസിസുകളിൽ ഉൽപ്പാദിപ്പിക്കുന്ന മികച്ച ഈന്തപ്പഴ ശേഖരങ്ങളുമായി പുതിയ മേള ആരംഭിച്ചിരിക്കുന്നത്. 5 മില്യൺ ദിർഹത്തിലധികം സമ്മാനത്തുകയുള്ള 19 മത്സരങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഖലാസ്, ഫർദ്, ഖെനൈസി തുടങ്ങി വിവിധ ഇനം ഈന്തപ്പഴങ്ങൾ, മാമ്പഴം, ചെറുനാരങ്ങ, അത്തിപ്പഴം തുടങ്ങിയ പ്രാദേശിക കാർഷിക വിളകൾ, പാരമ്പര്യ കരകൗശല വസ്തുക്കൾ എന്നിവയുടെ വിപണനവും പ്രദർശനവും ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്.

You may also like