Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 29, 2026 | 10:05 PM

ഫുജൈറയിലെ വാദി വുറയ്യ നാഷണൽ പാർക്ക് പ്രവർത്തനം പുനരാരംഭിച്ചു

by Raneesha Nizar

യുഎഇ : ഫുജൈറയിലെ ഹജർ മലനിരകളിൽ സ്ഥിതി ചെയ്യുന്നതും യുഎഇയിലെ ഏക വർഷപാതമുള്ള സ്വാഭാവിക വെള്ളച്ചാട്ടവുമായ ‘വാദി വുറയ്യ’ സന്ദർശകർക്കായി തുറന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ സംരക്ഷിത പാർക്കിലേക്ക് 2026 ജനുവരി മുതൽ പരിമിതമായ ഗ്രൂപ്പുകൾക്കായി നിയന്ത്രിത സന്ദർശനാനുമതി നൽകിത്തുടങ്ങിയതായി ഫുജൈറ എൻവയോൺമെന്റ് അതോറിറ്റി അറിയിച്ചു. പ്രദേശത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ വരുത്താതെ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നതിനായി ഫുജൈറ ഹോളിഡേയ്സ് വഴിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.
10,000 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന 13 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടവും 60-ലധികം ഉറവകളുമാണ് 220 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മേഖലയുടെ പ്രധാന ആകർഷണം. അറേബ്യൻ താർ, കാരാക്കൽ എന്നിവയുൾപ്പെടെ 1,000-ത്തിലധികം അപൂർവ്വ ജീവജാലങ്ങളുടെ കേന്ദ്രമായ ഇവിടേക്ക് ഫുജൈറ ഹോളിഡേയ്സ് വെബ്‌സൈറ്റിലെ ‘Explore Wadi Wurayah’ പാക്കേജ് വഴി ഒരാൾക്ക് 300 ദിർഹം നിരക്കിൽ മുൻകൂട്ടി ടൂറുകൾ ബുക്ക് ചെയ്യാം.

You may also like