Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 03:46 PM

യു.എ.ഇയിൽ തരംഗമാകാൻ HUAWEI

അൾട്രാ സ്പീഡ് 5.5G സാങ്കേതികവിദ്യയുമായി പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ

by Raneesha Razak

ദുബായ് : യു.എ.ഇയിലെ വേഗമേറിയ ആധുനിക ടെലികോം നെറ്റ്‌വർക്ക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പുതിയ ഹുവാവേ പുര 90s സീരീസ് (HUAWEI Pura 90s Series) സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. അത്യാധുനിക 5.5G സാങ്കേതികവിദ്യ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ഫോണുകളിൽ സെക്കൻഡിൽ 3.2Gbps വരെയുള്ള അതിവേഗ ഡൗൺലോഡ് സ്പീഡ് ലഭ്യമാകും. ലിഫ്റ്റുകൾ, അണ്ടർഗ്രൗണ്ട് ഏരിയകൾ, മരുഭൂമി എന്നിങ്ങനെ നെറ്റ്‌വർക്ക് കുറവുള്ള സ്ഥലങ്ങളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇതിലെ തത്സമയ സിഗ്നൽ സംവിധാനത്തിന് സാധിക്കും.
ക്യാമറ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സീരീസിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ‘പുര 90s പ്രോ മാക്സിൽ’ (Pura 90s Pro Max) 200MP ടെലിഫോട്ടോ ക്യാമറയാണ് നൽകിയിരിക്കുന്നത്. 6,000 mAh ബാറ്ററി, 100W സൂപ്പർചാർജിംഗ്, സൂര്യപ്രകാശത്തിലും വ്യക്തത നൽകുന്ന ആന്റി-റിഫ്ലക്ഷൻ കുൻലുൻ ഗ്ലാസ് (Kunlun Glass), എ.ഐ അസിസ്റ്റന്റായ ‘സീലിയ’ (Celia) തുടങ്ങിയ മികച്ച സവിശേഷതകളും ഈ പുതിയ സീരീസിലുണ്ട്.

You may also like