Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:58 PM

വെല്ലുവിളികൾക്കിടയിലും യുഎഇ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു: മന്ത്രി സയീദ് അൽ ഹാജേരി

by Raneesha Razak

അബുദാബി : ആഗോള സാമ്പത്തിക-ഭൂരാഷ്ട്രീയ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും യുഎഇ സമ്പദ്‌വ്യവസ്ഥ മികച്ച പ്രതിരോധശേഷിയോടെ വളർച്ച തുടരുന്നതായി വിദേശകാര്യ മന്ത്രാലയ സഹമന്ത്രി സയീദ് അൽ ഹാജേരി പ്രസ്താവിച്ചു. യുഎഇയുടെ ശക്തമായ നയങ്ങളിലുള്ള വിശ്വസ്തത കാരണം കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ വിദേശ നിക്ഷേപങ്ങളിൽ 98 ശതമാനവും യാതൊരു പ്രതിസന്ധിയുമില്ലാതെ സുരക്ഷിതമായി തുടർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ജിഡിപിയുടെ (GDP) 79 ശതമാനവും സംഭാവന ചെയ്യുന്നത് എണ്ണയിതര മേഖലകളാണ്. നിലവിൽ യുഎഇയുടെ പരമാധികാര സമ്പാദ്യ ആസ്തി (Sovereign Wealth Assets) ഏകദേശം 2.49 ട്രില്യൺ യുഎസ് ഡോളറാണ്. കൂടാതെ 37 വിദേശ രാജ്യങ്ങളുമായി യുഎഇക്ക് സാമ്പത്തിക പങ്കാളിത്ത കരാറുകളുമുണ്ട് (CEPA). കൃത്രിമ ബുദ്ധി (AI), ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തിക്കൊണ്ട് ഭാവി വലിയ അവസരങ്ങൾ സൃഷ്ടിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like