Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:11 AM

ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്ത് മന്ത്രി ഷെയ്ഖ് നഹ്യാൻ

by Raneesha Razak

അബുദാബി : യുഎഇയിൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കകം ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്ത് സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ഫുജൈറ സ്റ്റേഷൻ വരെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നീതിന്യായ മന്ത്രി അബ്ദുള്ള സുൽത്താൻ അൽ നുഐമിയും ഇത്തിഹാദ് റെയിൽ സിഇഒ ശാദി മലക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

യാത്രയ്ക്കിടെ ട്രെയിനിലെ ജീവനക്കാരായ സ്വദേശി യുവാക്കളുമായി സംവദിച്ച അദ്ദേഹം, യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് സേവനങ്ങളും അത്യാധുനിക സൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. ഇത്തിഹാദ് റെയിൽ കേവലം ഒരു ഗതാഗത സംവിധാനം മാത്രമല്ല, മറിച്ച് യുഎഇയുടെ ഭാവിയിലേക്കുള്ള തന്ത്രപ്രധാനമായ നിക്ഷേപമാണെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. എമിറേറ്റുകൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനും സാമ്പത്തിക, വിനോദസഞ്ചാര മേഖലകൾക്ക് ഉണർവേകാനും കാർബൺ ഉദ്വമനം കുറയ്ക്കാനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അബുദാബി – ഫുജൈറ റൂട്ടിൽ പ്രതിദിനം 6 സർവീസുകളാണ് ഉള്ളത്. വരും മാസങ്ങളിൽ ഈ ശൃംഖല കൂടുതൽ വിപുലീകരിക്കും. 2026 സെപ്റ്റംബർ 30-ഓടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളിലേക്കും, ഡിസംബർ 30-ഓടെ അൽ ദഫ്ര മേഖലയിലേക്കും സർവീസ് വ്യാപിപ്പിക്കും. തുടർന്ന് 2027 മാർച്ച് 30-ഓടെ ഷാർജ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ പദ്ധതി പൂർണ്ണ സജ്ജമാകും.

You may also like