Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:22 AM

തട്ടിപ്പെന്ന് കരുതി ഫോൺ കട്ട് ചെയ്തു; പ്രവാസിക്ക് ദുബായിൽ കോടികളുടെ ഫ്ലാറ്റ്

by Raneesha Razak

ദുബായ് : ദുബായിൽ നടത്തിയ ഷോപ്പിങ്ങിലൂടെ അപ്പാർട്ട്മെന്റ് സമ്മാനമായി ലഭിച്ചെന്ന സന്ദേശം വ്യാജമാണെന്ന് കരുതി അവഗണിച്ച ടൂറിസ്റ്റിന് ഒടുവിൽ ഭാഗ്യസമ്മാനം കൈപ്പറ്റി. കസാഖ്സ്ഥാൻ സ്വദേശിയായ 34-കാരൻ ഷിംഗിസ്ഖാൻ റിസ്ബെക്കിനാണ് ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന് കീഴിലുള്ള ഡിഎഫ്ആർഇ (DFRE) നടത്തുന്ന ‘വിൻ യുവർ ഹോം ഇൻ ദുബായ്’ (Win Your Home in Dubai) കാമ്പയിനിലൂടെ സ്റ്റുഡിയോ ഫ്ലാറ്റ് സമ്മാനമായി ലഭിച്ചത്.
കഴിഞ്ഞ ജൂൺ 7 മുതൽ 17 വരെ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച റിസ്ബെക്ക്, യാത്രയുടെ അവസാന ദിവസം മാളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ 5,599 ദിർഹത്തിന്റെ ഒരു ബിൽ മാത്രമാണ് ഭാഗ്യം പരീക്ഷിക്കാനായി അപ്‌ലോഡ് ചെയ്തത്. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹത്തിന് ജൂൺ 22-നാണ് സമ്മാനം ലഭിച്ചെന്ന സന്ദേശവും ഫോൺ കോളും വരുന്നത്. ആദ്യം തട്ടിപ്പ് സംഘമാണെന്ന് കരുതി ഫോൺ കട്ട് ചെയ്തെങ്കിലും പിന്നീട് അധികൃതർ കൃത്യമായ തെളിവുകൾ കൈമാറിയതോടെയാണ് താൻ ദുബായിൽ ഒരു വീടിന്റെ ഉടമയായി എന്ന് ഇദ്ദേഹത്തിന് ബോധ്യപ്പെട്ടത്. കസാഖ്സ്ഥാനിൽ വീഡിയോഗ്രാഫറായി ജോലി ചെയ്യുന്ന റിസ്ബെക്ക്, സമ്മാനം ഔദ്യോഗികമായി ഏറ്റുവാങ്ങാൻ കഴിഞ്ഞ വാരം വീണ്ടും ദുബായിൽ എത്തിയിരുന്നു.

You may also like