Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:27 PM

വേനലവധി തിരക്കിൽ ദുബായ് എയർപോർട്ട്;ആദ്യ പകുതിയിൽ 30 ലക്ഷത്തിലധികം യാത്രക്കാർ

ഏറ്റവും തിരക്കേറിയ ദിവസം ജൂലൈ 12-നായിരിക്കുമെന്ന് അധികൃതർ

by silvya

ദുബായ്:  സ്കൂളുകൾ വേനലവധിക്കായി അടയ്ക്കുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ജൂലൈ മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഏകദേശം 30 ലക്ഷത്തിലധികം യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 3-ന് ഭൂരിഭാഗം സ്കൂളുകളും അടയ്ക്കുന്നതിനാൽ, ജൂലൈ 2 മുതൽ തന്നെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകും. ഈ സീസണിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളത് ജൂലൈ 12-നായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അന്ന് മാത്രം 2,25,000-ലധികം യാത്രക്കാർ ദുബായ് എയർപോർട്ട് ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടൽ. ജൂലൈ മാസത്തെ ആദ്യ രണ്ടാഴ്ചകളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 2 ലക്ഷത്തിന് മുകളിലായിരിക്കും. മൊത്തം യാത്രക്കാരിൽ 50 ശതമാനത്തോളം പേർ ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന കണക്റ്റിംഗ് (Transfer) യാത്രക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബുകളിലൊന്നായ ദുബായുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ.

You may also like