Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:54 PM

യുഎഇ പൗരന്മാർക്ക് ലെബനനിലേക്ക് യാത്രാ അനുമതി

by Raneesha Razak

അബുദാബി : യുഎഇ പൗരന്മാർക്ക് ലെബനനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയതായി വിദേശകാര്യ മന്ത്രാലയം (MoFA) അറിയിച്ചു. 2026 ജൂൺ 29 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. യാത്രയ്ക്ക് മുൻപായി മന്ത്രാലയത്തിന്റെ ‘ത്വവാജുദി’ (Twajudi) സേവനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത സ്വദേശികളെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാൻ അനുവദിക്കില്ല. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി സ്വദേശികൾക്ക് +971 80024 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.

You may also like