Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 08:24 AM

നാഷണൽ സർവീസ് റിക്രൂട്ടുകൾക്കായി ദുബായിൽ കരിയർ ഫെയർ ജൂലൈ 15 മുതൽ

by Raneesha Nizar

ദുബായ് : യുഎഇ നാഷണൽ സർവീസ് റിക്രൂട്ടുകൾക്കും (National Service) കോഴ്‌സ് പൂർത്തിയാക്കിയ ബിരുദധാരികൾക്കുമായി ഒൻപതാമത് ‘നാഷണൽ സർവീസ് കരിയർ ഫെയർ’ (National Service Career Fair) ജൂലൈ 15 മുതൽ 17 വരെ ദുബായ് എക്‌സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെന്ററിൽ (DEC) നടക്കും. സ്വദേശി യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സർവീസ് ആൻഡ് റിസർവ് അതോറിറ്റിയുടെ (NSRA) മേൽനോട്ടത്തിൽ ഇൻഡെക്സ് കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ് ആണ് മേള സംഘടിപ്പിക്കുന്നത്. ഈ വർഷം വിവിധ മേഖലകളിൽ നിന്നുള്ള 55-ലധികം പ്രമുഖ കമ്പനികളും ഒൻപതിലധികം സർവ്വകലാശാലകളും മേളയിൽ പങ്കെടുക്കും. നാഷണൽ സർവീസ് പ്രോഗ്രാമിന്റെ ഭാഗമായ 20,000-ത്തിലധികം യുവതീ യുവാക്കൾ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് തൊഴിലുടമകളുമായി നേരിട്ട് സംവദിക്കാനും സ്പോട്ട് ഇന്റർവ്യൂകളിൽ പങ്കെടുക്കാനും ഹ്യൂമൻ റിസോഴ്‌സ് വിദഗ്ധരുടെ കരിയർ ഗൈഡൻസ് സെഷനുകളുടെ ഭാഗമാകാനും ഇതിലൂടെ അവസരം ലഭിക്കും. അഡ്‌നോക് (Adnoc), എഡ്ജ് (Edge) ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ മേളയുടെ സ്പോൺസർമാരാണ്.

You may also like