Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:31 PM

യൂറോപ്പിലെ കടുത്ത ചൂട്; സമ്മർ യാത്രകൾക്കായി മറ്റ് തണുപ്പുള്ള രാജ്യങ്ങൾ തിരഞ്ഞെടുത്ത് യുഎഇ നിവാസികൾ

by Raneesha Razak

ദുബായ് : യൂറോപ്പിൽ അനുഭവപ്പെടുന്ന റെക്കോർഡ് ചൂടിനെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിനോദസഞ്ചാരികൾ തങ്ങളുടെ മധ്യവേനലവധി യാത്രകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായി റിപ്പോർട്ട്. നെതർലൻഡ്‌സിൽ ആദ്യമായി റെഡ് ഹീറ്റ് അലർട്ട് പ്രഖ്യാപിക്കുകയും സ്വിറ്റ്‌സർലൻഡിൽ ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് സഞ്ചാരികൾ മറ്റ് തണുപ്പുള്ള രാജ്യങ്ങളിലേക്ക് തിരിയുന്നത്. ഫ്രാൻസിൽ നദികളിലെ വെള്ളത്തിന്റെ താപനില ഉയരുന്നത് തടയാൻ രണ്ട് ആണവ നിലയങ്ങൾ വരെ താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു.
സാധാരണയായി യുഎഇ ഉൾപ്പെടെയുള്ള ജിസിസി നിവാസികളുടെ പ്രധാന സമ്മർ ഡെസ്റ്റിനേഷനുകളായ ലണ്ടൻ, പാരിസ്, റോം തുടങ്ങിയ നഗരങ്ങൾക്ക് പകരമായി ഇപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കാണ് ആവശ്യക്കാർ ഏറുന്നത്. കടുത്ത ചൂടിന് പുറമെ വിമാന ടിക്കറ്റ് നിരക്കിലുണ്ടായ വൻ വർദ്ധനവും പല കുടുംബങ്ങളെയും യൂറോപ്പ് യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. യൂറോപ്പിന് പകരമായി ജോർജിയ, അസർബൈജാൻ, തുർക്കി, ഖസാക്കിസ്ഥാൻ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ മികച്ച പാക്കേജുകൾ ലഭിക്കുന്നത് യാത്രക്കാരെ ഈ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നതായി ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു.

You may also like