Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:24 PM

ലോക്ക്ഡൗൺ ഹോബിയിൽ നിന്ന് ആഗോള പുരസ്കാരങ്ങളിലേക്ക് ദുബായ് കൗമാരക്കാരി

by Raneesha Razak

ദുബായ് : കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിരസതയകറ്റാൻ വരച്ചുതുടങ്ങിയ ഒൻപത് വയസ്സുകാരി ഇന്ന് ഗൾഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ ചിത്രകാരിയായി വളർന്നിരിക്കുന്നു. ദുബായിൽ താമസിക്കുന്ന പതിനഞ്ചുകാരിയായ നികിത നിയോഗി (Nikita Neogy) എന്ന ഇന്ത്യൻ പെൺകുട്ടിയാണ് തന്റെ അസാധാരണമായ ചിത്രരചനയിലൂടെ യുഎഇക്ക് അഭിമാനമായി മാറിയത്.
തുടക്കത്തിൽ മനുഷ്യന്റെ മുഖഭാവങ്ങൾ പകർത്താനായിരുന്നു നികിതയ്ക്ക് താല്പര്യം. വെളിച്ചവും നിഴലും മുഖങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ നിരവധി തവണ കണ്ണുകൾ മാത്രം വരച്ചു പരിശീലിച്ചതായി നികിത ഓർക്കുന്നു. അധ്യാപകരുടെ സഹായമില്ലാതെ യൂട്യൂബ് ട്യൂട്ടോറിയലുകൾ വഴിയും പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ നിരീക്ഷിച്ചുമാണ് ഈ മിടുക്കി വരയുടെ ലോകം കീഴടക്കിയത്.

നികിതയുടെ പ്രതിഭ തിരിച്ചറിഞ്ഞ യൂണിവേഴ്സൽ അമേരിക്കൻ സ്കൂൾ (UAS) ആർട്ട് സ്കോളർഷിപ്പ് നൽകി ആദരിച്ചിരുന്നു. ഇതിനോടകം ജിസിസിയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് ആർട്ട് കോമ്പറ്റീഷൻ, വോയ്‌സ് ഓഫ് ദി യുഎഇ സ്റ്റുഡന്റ് കോമ്പറ്റീഷൻ എന്നിവയിൽ നികിത ഒന്നാം സ്ഥാനം നേടി. കൂടാതെ ലോകപ്രശസ്ത കലാകാരന്മാർക്കൊപ്പം ഗിന്നസ് റെക്കോർഡ് ലൈവ് പെയിന്റിംഗിലും പങ്കാളിയായി. ഫ്ലോറൻസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലെ ഗാലറികളിലും ഈ ദുബായ് കൗമാരക്കാരിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മകളുടെ കഠിനാധ്വാനത്തിലും പഠനവും ചിത്രരചനയും ഒരുപോലെ കൊണ്ടുപോകുന്നതിലുമുള്ള കഴിവിൽ ഏറെ അഭിമാനമുണ്ടെന്ന് അമ്മ ലിസ ചാറ്റർജി പറഞ്ഞു.

You may also like