Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:27 PM

ദുബായ്-ഇറ്റ്’ കാമ്പയിൻ: ആഗോള നവീകരണത്തിൽ മാതൃകയായി ദുബായ്

by Raneesha Razak

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ച ‘ദുബായ്-ഇറ്റ്’ (Dubai-it) കാമ്പയിൻ രാജ്യത്തിന്റെ അതുല്യമായ വികസന തത്വശാസ്ത്രത്തിന്റെ തെളിവാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. വലിയ ലക്ഷ്യങ്ങളെ യാഥാർത്ഥ്യമാക്കുക എന്ന ദുബായുടെ പ്രവർത്തനശൈലിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും പൂർത്തിയാക്കിയ മെട്രോ റൂട്ട് 2020, പുതുതായി പ്രഖ്യാപിച്ച ബ്ലൂ ലൈൻ, പുതുതായി പ്രഖ്യാപിച്ച ‘ഗോൾഡൻ ലൈൻ’ പദ്ധതികൾ, ദുബായ് വാട്ടർ കനാൽ, ഇൻഫിനിറ്റി ബ്രിഡ്ജ് എന്നിവയെല്ലാം ഈ വികസന കുതിപ്പിന്റെ ഉദാഹരണങ്ങളാണ്. ഈ വർഷം സ്വയംനിയന്ത്രിത ടാക്സികൾ (Autonomous Taxis) നിരത്തിലിറക്കിയ ദുബായ്, 2026 അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള എയർ ടാക്സി സർവീസുകളും, ദുബായ് ലൂപ്പ് പ്രോജക്റ്റും യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണെന്നും അൽ തായർ കൂട്ടിച്ചേർത്തു.

You may also like