18
ദുബായ് : പൊതുഗതാഗതം കൂടുതൽ വേഗത്തിലാക്കുന്നതിനായി ദുബായിലെ ആറ് പ്രധാന റോഡുകളിൽ നിർമ്മിക്കുന്ന ബസ്, ടാക്സി പ്രത്യേക പാതകളുടെ വിപുലീകരണ പദ്ധതിയുടെ 30 ശതമാനം ജോലികൾ പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഷെയ്ഖ് സബ, അൽ സത്വ, അൽ നഹ്ദ, നായിഫ് ഉൾപ്പെടെയുള്ള 6 പ്രധാന റോഡുകളിലായി 14.5 കിലോമീറ്റർ നീളത്തിലാണ് പുതിയ പാതകൾ നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയത്തിൽ 24 മുതൽ 59 ശതമാനം വരെ കുറവുണ്ടാകുമെന്നും ബസുകളുടെ കൃത്യത വർദ്ധിക്കുമെന്നും ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി.