Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:42 AM

സിഗ്നൽ ലംഘനം: മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഈ വർഷം 41 അപകടങ്ങൾ

by Raneesha Razak

ദുബായ് : ട്രാഫിക് സിഗ്നലുകളിലെ ചുവപ്പ് ലൈറ്റ് അവഗണിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. ഈ വർഷം ഇതുവരെ സിഗ്നൽ ലംഘനം മൂലം 41 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായും ഇവയിൽ 4 പേർ മരണപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി. സമയം ലാഭിക്കാനുള്ള തിടുക്കം, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, മഞ്ഞ ലൈറ്റ് തെളിയുമ്പോൾ സിഗ്നൽ മറികടക്കാനുള്ള ശ്രമം എന്നിവയാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. ജംഗ്ഷനുകളിലെ അപകട സാധ്യത ഒഴിവാക്കാൻ ഡ്രൈവർമാർ സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും വേഗത കുറച്ച് സുരക്ഷിത അകലം പാലിക്കണമെന്നും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് ഓർമ്മിപ്പിച്ചു.

You may also like