Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:04 PM

പ്രതിരോധ സംവിധാനങ്ങളുടെ നവീകരണം; പ്രതിരോധ കൗൺസിൽ യോഗം നിയന്ത്രിച്ച് ഷെയ്ഖ് ഹംദാൻ

by Raneesha Razak

ദുബായ് : യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ 2026-ലെ രണ്ടാമത് പ്രതിരോധ കൗൺസിൽ യോഗം ചേർന്നു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സായുധ സേനയുടെ കാര്യക്ഷമതയും സന്നദ്ധതയും വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പ്രോഗ്രാമുകളുടെ പുരോഗതി യോഗം വിലയിരുത്തി. ദേശീയ സുരക്ഷ ശക്തമാക്കുന്നതിനും രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഷെയ്ഖ് ഹംദാൻ എടുത്തുപറഞ്ഞു. മനുഷ്യവിഭവശേഷിയും സാങ്കേതിക ശേഷിയും ശക്തിപ്പെടുത്തുന്നതിനൊപ്പം മന്ത്രാലയത്തിന്റെ ദീർഘകാല വികസനത്തിന് പിന്തുണ നൽകുന്ന ഭാവി പദ്ധതികളും യോഗം ചർച്ച ചെയ്തു. യുഎഇ അലയൻസ്ഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഈസ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്രൂയി, പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സ്റ്റാഫ് ഇബ്രാഹിം നാസർ അൽ അലവി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

You may also like