Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:40 AM

ആർടിഎ ബസ് സർവീസുകൾ ഇനി നിർമ്മിത ബുദ്ധിയിൽ; കൂടുതൽ വേഗതയും കൃത്യതയും

by Raneesha Razak

ദുബായ് : ദുബായിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വിന്യസിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). അത്യാധുനിക ഡാറ്റാ അനലിറ്റിക്‌സും എഐ ഡാഷ്‌ബോർഡുകളും ഉപയോഗിച്ച് തത്സമയം ബസ് സർവീസുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
ആർടിഎയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയും എഐ സെന്ററും സംയുക്തമായി വികസിപ്പിച്ച ഈ സ്മാർട്ട് സംവിധാനം വഴി ബസുകൾ നിശ്ചിത സമയത്തിന് മുൻപ് സർവീസ് ആരംഭിക്കുന്നത് (Early departure) 68 ശതമാനത്തിലധികം കുറയ്ക്കാൻ സാധിച്ചു. മെട്രോ സർവീസുകളിൽ തടസ്സമുണ്ടാകുന്ന സമയങ്ങളിൽ ഉടനടി പകരമായി കൂടുതൽ ബസുകൾ വിന്യസിക്കാനും ഈ പ്രൊആക്ടീവ് സിസ്റ്റം സഹായിക്കും. കൂടാതെ, എൻജിൻ ഐഡ്‌ലിങ് (Engine idling) കുറച്ചും പാർക്കിങ് കാര്യക്ഷമമാക്കിയും കാർബൺ ഉദ്‌വമനത്തിൽ (CO₂ emissions) 13,000 ടണ്ണിലധികം കുറവ് വരുത്താൻ ഈ ഹരിത പരിസ്ഥിതി സൗഹൃദ ഡാഷ്‌ബോർഡുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച യാത്രാനുഭവവും സുരക്ഷിതത്വവും ഉറപ്പാക്കി ദുബായിയെ ലോകത്തെ മുൻനിര സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ എഐ വിന്യാസമെന്ന് ആർടിഎ വ്യക്തമാക്കി..

You may also like