Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 02:46 AM

യുഎഇയിൽ പുതിയ സിവിൽ നിയമം പ്രാബല്യത്തിൽ; പ്രായപരിധി 18 ആയി കുറച്ചു

by Raneesha Razak

യുഎഇ : സിവിൽ നിയമ വ്യവസ്ഥകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ ഫെഡറൽ നിയമം ജൂൺ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. 1985 മുതൽ നിലവിലുണ്ടായിരുന്ന സിവിൽ കോഡിന് പകരമായി ‘2025-ലെ 25-ാം നമ്പർ ഫെഡറൽ നിയമം’ നടപ്പിലാക്കുന്നതോടെ വ്യക്തിപരവും വാണിജ്യപരവുമായ ഇടപാടുകളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കപ്പെടും. പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം നിയമപരമായ പ്രായപരിധി 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ചു എന്നതാണ്. ഇതോടെ 18 വയസ്സ് തികഞ്ഞവർക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ സ്വന്തമായി കരാറുകളിൽ ഒപ്പുവെക്കാനും പണമിടപാടുകൾ നടത്താനും ബിസിനസ്സുകൾ ആരംഭിക്കാനും സാധിക്കും. വീട് വാടകയ്‌ക്കെടുക്കൽ, ബിസിനസ്സ് ചർച്ചകൾ, നഷ്ടപരിഹാര ക്ലെയിമുകൾ തുടങ്ങിയ ദൈനംദിന ഇടപാടുകളെയെല്ലാം സ്വാധീനിക്കുന്നതാണ് പുതിയ പരിഷ്കാരം. കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപും ശേഷവും ഇരുവിഭാഗങ്ങളും കൃത്യമായ വിശ്വാസ്യത പുലർത്തണമെന്നും ബിസിനസ്സ് ഇടപാടുകളിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചാൽ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

You may also like