Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 02:04 AM

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; തുടർച്ചയായ നാലാം മാസവും വില കൂടി

by Raneesha Razak

യുഎഇ : ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായ നാലാം മാസമാണ് രാജ്യത്ത് പെട്രോൾ വില വർദ്ധിക്കുന്നത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതാണ് രാജ്യത്തും വില വർദ്ധിക്കാൻ കാരണം. പുതുക്കിയ നിരക്ക് പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.95 ദിർഹമായിരിക്കും വില; മെയ് മാസത്തെ അപേക്ഷിച്ച് 29 ഫിൽസ് ആണ് വർദ്ധിച്ചത്. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 28 ഫിൽസ് വർദ്ധിച്ച് 3.83 ദിർഹമായി. കഴിഞ്ഞ മെയ് മാസത്തിൽ സൂപ്പർ 98-ന് 3.66 ദിർഹവും സ്പെഷ്യൽ 95-ന് 3.55 ദിർഹവുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില മെയ് മാസത്തിൽ ശരാശരി 103 ഡോളറിലെത്തിയതാണ് ഈ വിലവർദ്ധനവിന് കാരണമായത്. വരും ദിവസങ്ങളിൽ ആഗോളതലത്തിൽ എണ്ണവില കുറയുകയാണെങ്കിൽ അടുത്ത മാസങ്ങളിൽ ഉപഭോക്താക്കൾക്ക് ആശ്വാസം ലഭിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

You may also like