Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:51 PM

പെരുന്നാൾ സമ്മാനം; വാടക തർക്കങ്ങളിൽ കുടുങ്ങിയവർക്കായി 35 ലക്ഷം ദിർഹം നൽകി ദുബായ്, 54 പേർ മോചിതരാകും

by Raneesha Razak

ദുബായ്: ബലിപെരുന്നാൾ ആഘോഷ വേളയിൽ കുടുംബങ്ങൾക്ക് സന്തോഷമേകാൻ വാടക തർക്കക്കേസുകളിൽ അകപ്പെട്ട് തടവിലായവർക്കായി വലിയ കാരുണ്യ ഹസ്തവുമായി ദുബായ് റെന്റൽ ഡിസ്പ്യൂട്ട്സ് സെന്റർ (RDC). ആർഡിസിയുടെ കീഴിലുള്ള ‘യാദ് അൽ ഖൈർ’ (Yad Al Khair) കമ്മിറ്റിയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ചാരിറ്റബിൾ എസ്റ്റാബ്ലിഷ്‌മെന്റും സംയുക്തമായി നടപ്പിലാക്കുന്ന ‘ഈദ് റീയൂണിയൻ’ (Eid Reunion) പദ്ധതിയിലൂടെയാണ് തടവുകാരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങിയ 54 തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി 35 ലക്ഷം ദിർഹമാണ് (AED 3.5 million) ഈ സംരംഭത്തിലൂടെ കൈമാറിയത്. ഇതോടെ നിയമനടപടികൾ പൂർത്തിയാക്കി ഇവർക്ക് പെരുന്നാൾ ദിനങ്ങളിൽ സ്വന്തം കുടുംബത്തോടൊപ്പം ചേരാൻ സാധിക്കും. വാടക തർക്കങ്ങൾ മൂലം കുടുംബങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സമൂഹത്തിൽ ഐക്യദാർഢ്യം വളർത്താനുമാണ് ഈ സംയുക്ത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിയമപരമായ വശങ്ങളെ മാനിച്ചുകൊണ്ട് തന്നെ ദുരിതമനുഭവിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ മാനുഷിക ഇടപെടൽ.

You may also like