Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 03:49 PM

‘ഹെൽത്ത് ഫോർ ഓൾ’ പദ്ധതിയുമായി ഷാർജ പൊലീസ്

by Raneesha Razak

ഷാർജ : ഷാർജ പൊലീസ്, ഷാർജ ഹെൽത്ത് അതോറിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ എന്നിവയുടെ സഹകരണത്തോടെ ജയിലിലെ തടവുകാർക്കായി “ഹെൽത്ത് ഫോർ ഓൾ” ആരോഗ്യ പദ്ധതി സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി മൊബൈൽ ക്ലിനിക്കുകൾ വഴി ദന്തചികിത്സ, നേത്ര പരിശോധന, ത്വക്ക് രോഗ പരിശോധന എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക മെഡിക്കൽ സേവനങ്ങൾ നൽകി.

തടവുകാർക്ക് ഗുണമേൻമയുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുകയും രോഗങ്ങൾ നേരത്തെ കണ്ടെത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മനുഷ്യാവകാശവും പുനരധിവാസവും മുൻനിർത്തിയുള്ള ഷാർജ പൊലീസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കിയത്.

You may also like