Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 08:47 AM

അബുദാബിയിലെ മ്യൂസിയങ്ങൾ കാണണോ? മെയ് 16 മുതൽ 18 വരെ പ്രവേശനം തികച്ചും സൗജന്യം

by Raneesha Razak

അബുദാബി: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് അബുദാബിയിലെ മ്യൂസിയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് മൂന്ന് ദിവസം സൗജന്യ പ്രവേശനം അനുവദിച്ചു. മെയ് 16 മുതൽ 18 വരെയാണ് സന്ദർശകർക്ക് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അബുദാബി കൾച്ചർ അറിയിച്ചു. ‘മ്യൂസിയങ്ങൾ ലോകത്തെ ഒന്നിപ്പിക്കുന്നു’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ പരിപാടിയിലൂടെ സമൂഹങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ധാരണ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സൗജന്യ പ്രവേശനത്തിന് പുറമെ സവിശേഷമായ വർക്ക്ഷോപ്പുകൾ, കലാപ്രകടനങ്ങൾ, വിദഗ്ധർ നയിക്കുന്ന ടൂറുകൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റ്, അൽ ഐൻ, ദൽമ ഐലൻഡ് എന്നിവിടങ്ങളിലെ വൈവിധ്യമാർന്ന സാംസ്‌കാരിക കേന്ദ്രങ്ങൾ പര്യവേക്ഷണം ചെയ്യാൻ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം. നമ്മുടെ ചരിത്രത്തെയും കലയെയും അടുത്തറിയുന്നതിനൊപ്പം വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരാൻ മ്യൂസിയങ്ങൾ വഹിക്കുന്ന പങ്കിനെ ഈ സംരംഭം ഉയർത്തിക്കാട്ടുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അബുദാബി കൾച്ചർ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

You may also like