Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:26 PM

ഓൺലൈൻ ഫുഡ് ഡെലിവറിയിൽ കുതിച്ചുചാട്ടം; തലാബത്തിന് ആദ്യ പാദത്തിൽ 1 ബില്യൺ ഡോളർ വരുമാനം

by silvya

ദുബായ് : ഓർഡറുകളിലുണ്ടായ വൻ വർധനവിനെത്തുടർന്ന് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലാബത്ത് (talabat) 2026-ലെ തങ്ങളുടെ വാർഷിക വരുമാന ലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ഈ വർഷത്തെ ആദ്യ പാദത്തിൽ  വരുമാനത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും മികച്ച വളർച്ച രേഖപ്പെടുത്തിയതിനെത്തുടർന്നാണ് കമ്പനിയുടെ ഈ പ്രഖ്യാപനം.

2026 മാർച്ച് 31-ന് അവസാനിച്ച ആദ്യ പാദത്തിൽ തലാബത്തിന്റെ മൊത്തം വ്യാപാര മൂല്യം (GMV) 19 ശതമാനം വർധിച്ച് 2.7 ബില്യൺ ഡോളറിലെത്തി. ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 23 ശതമാനം വർധിച്ച് 1 ബില്യൺ ഡോളറായി ഉയർന്നു. റമദാൻ മാസത്തിലെയും ഈദ് അവധി ദിനങ്ങളിലെയും ഉയർന്ന കച്ചവടമാണ് ഈ നേട്ടത്തിന് പ്രധാനമായും കരുത്തേകിയത്.

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം വർക്ക് ഫ്രം ഹോം രീതിയും ഓൺലൈൻ പഠനവും വർധിച്ചത് വീടുകളിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. ഗ്രോസറി ഉൾപ്പെടെയുള്ള മറ്റ് ഡെലിവറി സേവനങ്ങളിലും വലിയ വളർച്ചയുണ്ടായി. ഈ സാഹചര്യത്തിൽ, തലാബത്തിന്റെ ഈ വർഷത്തെ മൊത്തം അറ്റാദായം (Net Income) 300 മില്യൺ ഡോളർ മുതൽ 330 മില്യൺ ഡോളർ വരെയാകുമെന്നാണ് കമ്പനി ഇപ്പോൾ കണക്കുകൂട്ടുന്നത്.

You may also like