Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:35 PM

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അജ്മാൻ പോലീസ്; നിർദ്ദേശങ്ങൾ ഇനി മലയാളത്തിലും

by Raneesha Razak

അജ്മാൻ : റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി അജ്മാൻ പോലീസ്. “ഞാൻ സുരക്ഷിതമായി മുറിച്ചുകടക്കുന്നു” (I Cross Safely) എന്ന പ്രമേയത്തിൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. യുഎഇയിലെ പ്രവാസി സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതിനായി മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പോലീസ് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നത് കടുത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സ്വന്തം സുരക്ഷയ്ക്കായി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അജ്മാൻ പോലീസ് ഓർമ്മിപ്പിച്ചു. പ്രവാസി മലയാളികൾക്ക് ഈ നിർദ്ദേശങ്ങൾ വലിയ ഉപകാരപ്രദമാകും.

You may also like