Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:51 PM

ഭക്ഷണത്തിലെ വൈറസുകളെ ഇനി ‘വൈറുജനറ്റിക്സ്’ പിടികൂടും; അത്യാധുനിക ലാബുമായി ദുബായ് മുനിസിപ്പാലിറ്റി

ലോകത്തിലെ ഏറ്റവും നൂതനമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസുകളെ അതീവ കൃത്യതയോടെ കണ്ടെത്താം

by Raneesha Razak

ദുബായ്: ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഭക്ഷണത്തിലൂടെ പകരുന്ന വൈറസുകളെ കണ്ടെത്താൻ യുഎഇയിലെ ആദ്യത്തെ അത്യാധുനിക ലാബ് ദുബായ് മുനിസിപ്പാലിറ്റി സമാരംഭിച്ചു. ദുബായ് സെൻട്രൽ ലബോറട്ടറിയിൽ സജ്ജീകരിച്ചിരിക്കുന്ന ‘വൈറുജനറ്റിക്സ് ലാബ്’ (ViruGenetics Lab) ആധുനിക ജീനോമിക് സാങ്കേതികവിദ്യയാണ് പരിശോധനകൾക്കായി ഉപയോഗിക്കുന്നത്.

സാധാരണ നിലയിൽ പ്രതിദിനം 60 സാമ്പിളുകൾ വരെ പരിശോധിക്കാൻ ശേഷിയുള്ള ഈ ലാബിൽ, അടിയന്തര സാഹചര്യങ്ങളിൽ ഇത് 100 സാമ്പിളുകൾ വരെയായി ഉയർത്താൻ സാധിക്കും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകും എന്നതുകൊണ്ടുതന്നെ, വിപണിയിലുള്ള ഭക്ഷണസാധനങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ വേഗത്തിൽ കണ്ടെത്താനും നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് സാധിക്കും.

You may also like