Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:57 PM

സ്വർണ്ണക്കടലായി ദുബായ്; ലോകത്തെ വിസ്മയിപ്പിക്കാൻ ‘ഗോൾഡ് സ്ട്രീറ്റ്’ വരുന്ന

by Raneesha Razak

ദുബായ് : സ്വർണ്ണത്തിന്റെ നഗരം എന്ന ഖ്യാതിയിലേക്ക് ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്ത് ദുബായ്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ സ്വർണ്ണത്താൽ നിർമ്മിച്ച ആദ്യത്തെ ‘ഗോൾഡ് സ്ട്രീറ്റ്’ ദുബായിൽ യാഥാർത്ഥ്യമാകുന്നു. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ് എന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് ഈ സവിശേഷ തെരുവ് ഒരുങ്ങുന്നത്.

വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, സ്വർണ്ണ വ്യാപാരത്തിന്റെ ആഗോള ആസ്ഥാനമായി മാറാനാണ് ഗോൾഡ് സ്ട്രീറ്റിലൂടെ ദുബായ് ലക്ഷ്യമിടുന്നത്. സ്വർണ്ണാഭരണങ്ങളുടെ ചില്ലറ വിൽപന, മൊത്തവ്യാപാരം, സ്വർണ്ണ നിക്ഷേപം എന്നിവയെല്ലാം ഈ തെരുവിൽ കേന്ദ്രീകരിക്കും. സ്വർണ്ണ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ തെരുവ് സന്ദർശകർക്ക് സമാനതകളില്ലാത്ത ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക.ദുബായിയെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാര ഹബ്ബാക്കി മാറ്റുക എന്നതിനൊപ്പം വിനോദസഞ്ചാര മേഖലയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയുമാണ് അധികൃതർ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പാരമ്പര്യവും അത്യാധുനികതയും കൈകോർക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ആഗോള സ്വർണ്ണവിപണിയിൽ ദുബായിയുടെ ആധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കപ്പെടും.

You may also like