Loading info...
Home Uncategorizedറമദാൻ ടെന്റുകൾക്ക് അപേക്ഷിക്കാം;നിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ

റമദാൻ ടെന്റുകൾക്ക് അപേക്ഷിക്കാം;നിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ

by silvya




വരാനിരിക്കുന്ന വ്രതമാസത്തിൽ പുണ്യപ്രവൃത്തികളുടെ ഭാഗമായി ടെന്റുകൾ സ്ഥാപിക്കുന്നവർക്കായി ദുബായ് മുനിസിപ്പാലിറ്റിയും ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റും (IACAD) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നിർദേശങ്ങൾ പ്രകാരം ടെൻ്റിന് 60 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണം പാടില്ല. ഉയരം അഞ്ച് മീറ്ററിൽ കവിയാനും അനുവദനീയമല്ല. റോഡുകളിലോ നടപ്പാതകളിലോ തടസം സൃഷ്ടിക്കുന്ന തരത്തിൽ ടെൻ്റുകൾ സ്ഥാപിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
കമ്പിളി, ബദൂയിൻ തുണികൾ, ടാർപോളിൻ തുടങ്ങിയ വസ്തുക്കൾ മാത്രമേ റമദാൻ ടെൻ്റുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.
ടെൻ്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയ്ക്ക് ഫീസോ മറ്റ് രേഖകളോ ആവശ്യമായിട്ടില്ല. ബന്ധപ്പെട്ട അധികൃതർ അനുമതി നൽകിയാൽ ടെൻ്റ് സ്ഥാപിക്കാമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

You may also like