Loading info...
Home UAE NewsAbudhabiറോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണം;മുന്നറിയിപ്പുമായി അബുദാബി പോലീസ്


റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണം;മുന്നറിയിപ്പുമായി അബുദാബി പോലീസ്


by silvya




വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരണമെന്നും ഡ്രൈവർമാരോട് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു. ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മേജർ ഖാലിദ് ഉബൈദ് അൽ സാഹിരി നിർദ്ദേശിച്ചു. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള അനാവശ്യ ഇടപെടലുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും ഡ്രൈവർമാർ വിട്ടുനിൽക്കണം. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കി ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിലൂടെ റോഡപകടങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

You may also like