Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 03:53 PM

ഓണ്‍ലൈന്‍ ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി യുഎഇ

by silvya



ഓൺലൈൻ വഴിയുള്ള ഭീഷണികൾക്കും ബ്ലാക്ക്മെയിലിങ്ങിനുമെതിരെ താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിതരിൽ നിന്ന് ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളോടോ ലിങ്കുകളോടോ യാതൊരു കാരണവശാലും പ്രതികരിക്കരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, മറ്റ് വ്യക്തിഗത രേഖകൾ എന്നിവ ആർക്കും കൈമാറരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. ഇത്തരം ഭീഷണികൾ നേരിടേണ്ടി വന്നാൽ ഒട്ടും വൈകാതെ അധികൃതരെ വിവരമറിയിക്കണമെന്നും സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓർമ്മിപ്പിച്ചു. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ ബോധവൽക്കരണം.

You may also like