Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 07:11 PM

ഇനി ലാഭത്തിൽ ഷോപ്പിംഗ് നടത്താ ; യുഎഇയിൽ ഏറ്റവും കുറഞ്ഞ വില കണ്ടെത്താൻ AI ചാറ്റ്‌ബോട്ട് വരുന്നു

by silvya

ദുബായ് : യുഎഇയിലെ താമസക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ ലഭിക്കുമെന്ന് കണ്ടെത്താൻ ഇനി കൃത്രിമ ബുദ്ധി (AI) സഹായിക്കും. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം പുറത്തിറക്കിയ ‘എസൻഷ്യൽ ഗുഡ്‌സ് പ്രൈസ് പ്ലാറ്റ്‌ഫോമിലാണ്’ പുതുതായി എഐ ചാറ്റ്‌ബോട്ട് സംവിധാനം ഏർപ്പെടുത്തുന്നത്. ഉപഭോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങളും അവർ സ്ഥിരമായി വാങ്ങുന്ന സാധനങ്ങളും വിശകലനം ചെയ്ത്, ആ സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന ഔട്ട്‌ലെറ്റുകൾ ഈ എഐ അസിസ്റ്റന്റ് നിർദ്ദേശിക്കും.
നേരിട്ടുള്ള സംവാദം: ഉപഭോക്താക്കൾക്ക് ചാറ്റ്‌ബോട്ടുമായി നേരിട്ട് സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും സാധിക്കും. ഇത് വഴി ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള ലാഭകരമായ ഷോപ്പിംഗ് പ്ലാൻ തയ്യാറാക്കാൻ എഐ സഹായിക്കും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ സാധാരണക്കാർക്ക് ആശ്വാസം നൽകാനും വിപണിയിലെ വിലനിലവാരം സുതാര്യമാക്കാനുമാണ് മന്ത്രാലയം ഈ സംവിധാനം വികസിപ്പിക്കുന്നത്.

You may also like