Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 12:45 PM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ യുഎഇയിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് ‘യൂണിക് വേൾഡ് എഡ്യൂക്കേഷൻ’ വിദ്യാർത്ഥികൾ

by Raneesha Razak

ദുബായ് : 2025–2026 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ, ദുബായിലെയും അബുദാബിയിലെയും ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ തിളക്കമാർന്ന നേട്ടവുമായി യൂണിക് വേൾഡ് എഡ്യൂക്കേഷൻ. യുഎഇയിൽ നാല് ശാഖകളുള്ള ഈ സ്ഥാപനത്തിലെ നിരവധി വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നത വിജയം കരസ്ഥമാക്കിയത്. പരീക്ഷാ ഫലത്തിൽ പലരും 99 ശതമാനം മാർക്ക് നേടിയപ്പോൾ, ഗണിതശാസ്ത്രത്തിൽ നൂറിൽ നൂറ് മാർക്ക് നേടി നിരവധി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

മികച്ച റിസൾട്ട് നൽകുന്ന ട്യൂഷൻ സെന്ററുകൾ തേടുന്ന യുഎഇയിലെ പ്രവാസി കുടുംബങ്ങൾക്ക് ഈ വർഷത്തെ ഫലം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ദുബായിലെയും അബുദാബിയിലെയും പ്രമുഖ സ്‌കൂളുകളായ ഇന്ത്യൻ ഹൈസ്‌കൂൾ, ജെംസ് ഔർ ഓൺ ഇംഗ്ലീഷ് സ്‌കൂൾ, ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ, സ്പ്രിംഗ്ഡെയ്‌ൽസ് സ്‌കൂൾ, ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂൾ, മയൂർ പ്രൈവറ്റ് സ്‌കൂൾ, സൺറൈസ് സ്‌കൂൾ, എഡിഐഎസ് വത്ബ തുടങ്ങി ഒട്ടേറെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിലൂടെ പരിശീലനം നേടി ഉന്നത വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള പരിശീലനം ലഭ്യമായതാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.

You may also like