Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:55 PM

ഷാർജയിൽ സഹോദരിമാരായ രണ്ട് യുവതികളെ വധിച്ച സംഭവത്തിൽ പ്രതി പിടിയിൽ

by Raneesha Razak
ഷാർജ: ഷാർജയിൽ രണ്ട് കസാഖ്സ്ഥാൻ സ്വദേശിനികളായ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദ്യോഗസ്ഥനും സ്വദേശിയുമായ പ്രതിയെ ഷാർജ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഫോറൻസിക് പരിശോധനകളും വിവരശേഖരണവും ആധുനിക ഡാറ്റ വിശകലന സംവിധാനങ്ങളും ഏകോപിപ്പിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
കൊല്ലപ്പെട്ട യുവതികളുമായി പ്രതിക്ക് മുൻപരിചയമുണ്ടായിരുന്നെന്നും ഇവർ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ നിന്ന് കുറ്റകൃത്യം നടന്നതായുള്ള വിവരങ്ങൾ ലഭിച്ചയുടൻ തന്നെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്തതോടെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയും ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തുകയുമായിരുന്നു.

You may also like