Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:04 PM

യുഎഇയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം; പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ ചേർത്തണച്ചതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

by Raneesha Razak

അബുദാബി : വിവിധ രാജ്യങ്ങളിലേക്കുള്ള തന്റെ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിച്ചേർന്നു. അബുദാബിയിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി ഊഷ്മളമായി സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനവും ഗാർഡ് ഓഫ് ഓണറും ഉൾപ്പെടെയുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി യുഎഇ ഒരുക്കിയത്.

തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ആഗോള സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. കടുത്ത പ്രതിസന്ധികളും സംഘർഷങ്ങളും നിറഞ്ഞ സാഹചര്യങ്ങളിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകിയ വലിയ പിന്തുണയ്ക്കും സംരക്ഷണത്തിനും യുഎഇ പ്രസിഡന്റിനോട് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like