Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:29 PM

യുഎഇയിൽ ഓവർസ്‌റ്റേ ആയവർക്ക് ആശ്വാസം

30 ദിവസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു പിഴയില്ലാതെ രാജ്യം വിടാനോ വിസ പുതുക്കാനോ ജൂലൈ 9 വരെ അവസരം

by Raneesha Razak

അബുദാബി : അസാധാരണമായ സാഹചര്യങ്ങൾ മൂലം യുഎഇയിൽ കുടുങ്ങിപ്പോകുകയും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാൻ സാധിക്കാതെ വരികയും ചെയ്ത വ്യക്തികൾക്ക് പിഴയില്ലാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിടാനോ 30 ദിവസത്തെ പൊതുമാപ്പ് (Grace Period) പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).
2026 ജൂൺ 10-ന് ആരംഭിച്ച ഈ ഇളവ് ജൂലൈ 9 വരെ തുടരും. ഫെബ്രുവരി 28 മുതൽ വിമാന സർവീസുകൾ തടസ്സപ്പെട്ടത് മൂലം യുഎഇയിൽ നിന്നും പോകാൻ സാധിക്കാതെ വരികയും, തുടർന്ന് മാർച്ച് മാസത്തിൽ ഐസിപി പിഴകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത വ്യക്തികൾക്കാണ് ഈ സുപ്രധാന ആനുകൂല്യം ലഭിക്കുക. വിസ കാലാവധി കഴിഞ്ഞവർ, ഡിപ്പാർച്ചർ പെർമിറ്റ് ഉള്ളവർ, റസിഡൻസ് വിസ റദ്ദാക്കിയിട്ടും പോകാൻ കഴിയാത്തവർ എന്നിവർക്ക് ഈ സമയപരിധിക്കുള്ളിൽ യുഎഇയിൽ പുതിയ വിസയിലേക്ക് മാറാനോ അല്ലെങ്കിൽ പിഴയൊന്നും നൽകാതെ നേരിട്ട് നാട്ടിലേക്ക് മടങ്ങാനോ സാധിക്കും. മേഖലയിൽ സ്ഥിരത കൈവന്ന സാഹചര്യത്തിലാണ് പദവി ശരിയാക്കാനുള്ള ഈ അവസാന അവസരം അധികൃതർ നൽകിയിരിക്കുന്നത്.

You may also like