Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 17, 2026 | 02:31 PM

ഡിജിറ്റൽ ഗവേണൻസ് അവാർഡ് സ്വന്തമാക്കി ദുബൈ ജിഡിആർഎഫ്എ

by Raneesha Nizar

ദുബൈ : ഗാർഹിക തൊഴിലാളികളുടെ സേവനങ്ങൾ എളുപ്പമാക്കുന്ന ‘ഡൊമസ്റ്റിക് വർക്കേഴ്‌സ് മാനേജ്‌മെന്റ്’ പദ്ധതിയിലൂടെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) മികച്ച ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ് അവാർഡ് സ്വന്തമാക്കി. ഹംദാൻ ബിൻ മുഹമ്മദ് പ്രോഗ്രാം ഫോർ ഗവൺമെന്റ് സർവീസസിന് കീഴിലാണ് ഈ പുരസ്‌കാരം.
വിവിധ സർക്കാർ വകുപ്പുകളെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ച് ഒൻപതോളം സേവനങ്ങൾ ഒറ്റ ഇടപാടിലൂടെ തീർപ്പാക്കാൻ സാധിക്കുന്നതാണ് ഈ പദ്ധതി. വിസ, തൊഴിൽ കരാർ, എമിറേറ്റ്‌സ് ഐഡി, മെഡിക്കൽ ഫിറ്റ്‌നസ്, ഇൻഷുറൻസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ സംവിധാനം വഴി അപേക്ഷാ നടപടികൾ 11-ൽ നിന്ന് ആറായും, ഉപഭോക്താക്കളുടെ സന്ദർശനങ്ങൾ പരമാവധി രണ്ടായും കുറഞ്ഞു. ഇതുവരെ 10,813 ഇടപാടുകൾ പൂർത്തിയാക്കിയ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് 43.3 ലക്ഷം ദിർഹം ലാഭിക്കാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി.

You may also like