Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:02 PM

ഹിലി ഫോറം 2026 അബുദാബിയിൽ ആരംഭിച്ചു

by Raneesha Razak

അബുദാബി: ഭൗമരാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക വെല്ലുവിളികൾക്കിടയിൽ ഗൾഫ് മേഖലയുടെ തന്ത്രപ്രധാനമായ ഭാവി തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനായി ‘ഹിലി ഫോറം 2026’ (Hili Forum 2026) അബുദാബിയിൽ ആരംഭിച്ചു. സെപ്റ്റംബർ 7, 8 തീയതികളിൽ സാദിയാത്ത് ഐലൻഡിലെ സെന്റ് റെജിസ് റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ചും (ECSSR) അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും (AGDA) സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ‘ഗൾഫ് അറ്റ് ക്രോസ്‌റോഡ്സ്: കോൺഫ്ലിക്റ്റ്, കോൺസിക്വൻസസ് ആൻഡ് കോഴ്‌സ് കറക്ഷൻ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
35-ലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികളും 75 പ്രമുഖ പ്രഭാഷകരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി, യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. മേഖലയിലെ സുരക്ഷാ സങ്കീർണ്ണതകൾ, ഊർജ്ജ-വ്യാപാര ഇടനാഴികളുടെ സുരക്ഷിതത്വം, എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വളർച്ച എന്നിവ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങളാണെന്ന് സംഘാടകർ അറിയിച്ചു.

You may also like