Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 10:40 PM

അബുദാബിയിൽ ദ്വീപുകളെ ബന്ധിപ്പിച്ച് പുതിയ പാലങ്ങൾ; പദ്ധതി 2027-ൽ പൂർത്തിയാകും

by Raneesha Razak
അബുദാബി: റംഹാൻ, ജുബൈൽ ദ്വീപുകളെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഹൈവേയുമായി (E12) ബന്ധിപ്പിക്കുന്ന 872 ദശലക്ഷം ദിർഹം ചെലവിലുള്ള ഏഴ് പാലങ്ങളുടെ ശൃംഖല 2027-ൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.
1,66,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ മൂന്ന് ടണലുകളും റാമ്പുകളും റോഡുകളും ഉൾപ്പെടുന്ന വലിയൊരു ഇന്റർചേഞ്ചാണ് ഇതിന്റെ ഭാഗമായി നിർമ്മിക്കുന്നത്. അബുദാബിയുടെ സാമ്പത്തിക നഗര വികസനത്തിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് ഡിഎംടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഈസ മുബാറക് അൽ മസ്രൂയി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന എൽഇഡി ലൈറ്റുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. കൂടാതെ, നിർമ്മാണ സമയത്ത് ഉണ്ടാകുന്ന 2,200 ടണ്ണിലധികം വരുന്ന മാലിന്യങ്ങളുടെ 90 ശതമാനവും പുനരുപയോഗിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

You may also like