22
ഷാർജ: സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യതയും സൗകര്യങ്ങളും വിനോദ അവസരങ്ങളും ഉറപ്പാക്കുന്നതിനായി കൽബയിൽ (Kalba) സ്ത്രീകൾക്കായി മാത്രമായി പ്രത്യേക ടവറും വിനോദ പാർക്കും നിർമ്മിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
നിലവിൽ വൻതോതിൽ ജനത്തിരക്ക് അനുഭവപ്പെടുന്നതും എല്ലാവർക്കും പ്രവേശനമുള്ളതുമായ കൽബ ക്ലോക്ക് ടവറിന് പകരമായാണ് പൂർണ്ണമായും സ്ത്രീകൾക്കായി മാത്രമുള്ള ഈ പുതിയ കേന്ദ്രം വരുന്നത്.
സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യമായ അന്തരീക്ഷത്തിൽ കാഴ്ചകൾ ആസ്വദിക്കാനും വിനോദ പരിപാടികളിൽ ഏർപ്പെടാനും ഈ പുതിയ പദ്ധതി അവസരമൊരുക്കും. അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം രൂപകൽപ്പന ചെയ്യുന്നത്.