Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 02:08 PM

10 മാസത്തിനിടെ അബുദാബിയിൽ പിടിച്ചെടുത്തത് 9,237 ഇലക്ട്രിക് സ്കൂട്ടറുകൾ

by Raneesha Razak
അബുദാബി: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പൊതുറോഡുകളിലും വാഹനങ്ങൾക്കിടയിലൂടെയും നിരോധിക്കപ്പെട്ട പാതകളിലൂടെയും സർവീസ് നടത്തിയ 9,237 ഇലക്ട്രിക് സ്കൂട്ടറുകൾ അബുദാബി പോലീസ് പിടിച്ചെടുത്തു. 2026-ലെ ആദ്യ പത്ത് മാസത്തിനിടയിലാണ് ഇത്രയധികം സ്കൂട്ടറുകൾ പിടികൂടിയത്. യാത്രക്കാരുടെയും മറ്റ് റോഡ് യാത്രികരുടെയും സുരക്ഷ മുൻനിർത്തിയാണ് പോലീസ് കർശന നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
വാഹനങ്ങൾക്കിടയിലൂടെ ഓടിക്കുക, ട്രാഫിക് സിഗ്നലുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കാതിരിക്കുക, സുരക്ഷാ ഹെൽമെറ്റുകളും ഗിയറുകളും ധരിക്കാതിരിക്കുക തുടങ്ങിയ അപകടകരമായ പ്രവണതകൾ വർദ്ധിച്ചുവരുന്നതായി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ഗുരുതരമായ റോഡപകടങ്ങൾക്കും ജീവഹാനിക്കും കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇലക്ട്രിക് സ്കൂട്ടർ യാത്രികർ നിർദ്ദിഷ്ട പാതകളിൽ മാത്രം വാഹനമോടിക്കുക, ഹെൽമെറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളും നിർബന്ധമായും ധരിക്കുക, പൊതുറോഡുകളിലും വാഹനങ്ങളുടെ ഇടയിലൂടെയും യാത്രാചെയ്യുന്നത് ഒഴിവാക്കുക എന്നീ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു.

You may also like