Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:04 PM

സ്ക്രീനുകൾക്ക് വിശ്രമം; യുഎഇയിൽ വിദ്യാർത്ഥികൾ പൂർണ്ണമായും സ്കൂളുകളിലേക്ക്

മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ, ഹൈബ്രിഡ് പഠന രീതികൾക്ക് ശേഷമാണ് വിദ്യാർത്ഥികൾ ഇപ്പോൾ പൂർണ്ണമായി ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തുന്നത്

by silvya

ദുബായ്: യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ പൂർണ്ണമായും അവസാനിപ്പിച്ച് നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുന്നു. കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന വിദൂര വിദ്യാഭ്യാസ രീതിയിൽ നിന്നും വലിയൊരു മാറ്റമാണ് ഇപ്പോൾ രാജ്യത്തെ സ്കൂളുകളിൽ പ്രകടമാകുന്നത്. മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ, ഹൈബ്രിഡ് പഠന രീതികൾക്ക് ശേഷമാണ് വിദ്യാർത്ഥികൾ ഇപ്പോൾ പൂർണ്ണമായും
ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തുന്നത്. ഈ മാറ്റം വളരെ വേഗത്തിലാണ് നടപ്പിലാക്കുന്നതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ഭൂരിഭാഗം കുട്ടികളും നേരിട്ട് സ്കൂളിലെത്തി തുടങ്ങിയതോടെ, ഇനി മുതൽ ലൈവ് ഓൺലൈൻ ക്ലാസുകൾ നൽകില്ലെന്ന് കാണിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് സർക്കുലറുകൾ അയച്ചു തുടങ്ങി.

You may also like