Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:02 AM

ദുബായിൽ ‘പ്രൗഡ് ഓഫ് യുഎഇ’ സൈക്ലിംഗ് റേസ് നാളെ;വിജയികളെ കാത്തിരിക്കുന്നത് 2.64 ലക്ഷം ദിർഹംസ് സമ്മാനത്തുക

by silvya

ദുബായ്: ദുബായിലെ കായികപ്രേമികൾക്കായി ആവേശകരമായ സൈക്ലിംഗ് മത്സരം ഒരുങ്ങുന്നു. ദുബായ് പോലീസും യുഎഇ സൈക്ലിംഗ് ഫെഡറേഷനും സംയുക്തമായാണ് ‘പ്രൗഡ് ഓഫ് യുഎഇ’ (Proud of UAE) സൈക്ലിംഗ് റേസ് സംഘടിപ്പിക്കുന്നത്. 2,64,000 ദിർഹമാണ് മത്സരത്തിലെ മൊത്തം സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന വിവരങ്ങൾ

തീയതി: 2026 മെയ് 3

സമയം: രാവിലെ 6:30

​സ്ഥലം: നാദ് അൽ ഷെബ പോലീസ് സ്റ്റേഷൻ (Nad Al Sheba Police Station)

​ദൂരം: 60 കിലോമീറ്റർ

​സമ്മാനത്തുക: 2,64,000 ദിർഹംസ്

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ദുബായ് പോലീസ് നൽകിയിരിക്കുന്ന ഔദ്യോഗിക ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

​രജിസ്ട്രേഷൻ ലിങ്ക്:
https://www.premieronline.com/event/proud_of_uae_race_8562

You may also like