Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:54 PM

പ്രസിഡൻഷ്യൽ ഒട്ടകപ്പന്തയ ടീമിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

by Raneesha Razak

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡൻഷ്യൽ ഒട്ടകപ്പന്തയ ടീമിനെ (Presidential Camel Racing Team) സ്വീകരിച്ച് അഭിനന്ദിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

യുഎഇ പ്രസിഡന്റിന്റെ ഉപദേശകനും യുഎഇ കാമൽ റേസിംഗ് ഫെഡറേഷൻ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ എത്തിയ സംഘം 2025-2026 സീസണിലെ തങ്ങളുടെ മികച്ച നേട്ടങ്ങൾ പ്രസിഡന്റിന് മുന്നിൽ വിശദീകരിച്ചു. സൗദിയിലെ കിംഗ് അബ്ദുൽ അസീസ് കാമൽ ഫെസ്റ്റിവൽ, ഒമാനിലെ അൽ എത്തിഹാദ്, അൽ ബഷായർ ഫെസ്റ്റിവലുകൾ, കുവൈറ്റ് ഇന്റർനാഷണൽ ഒട്ടകപ്പന്തയ ചാമ്പ്യൻഷിപ്പ്, യുഎഇയിലെ അൽ മർമൂം, അൽ ഷഹാനിയ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മേളകളിൽ ടീം കൈവരിച്ച വൻ വിജയങ്ങൾ യോഗത്തിൽ വിലയിരുത്തി. ഒട്ടകപ്പന്തയം യുഎഇയുടെ പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും വരും തലമുറകൾക്കായി ഇത്തരം കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഷെയ്ഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു. തങ്ങൾക്ക് ലഭിക്കുന്ന നിരന്തരമായ പിന്തുണയ്ക്ക് ടീം അംഗങ്ങൾ പ്രസിഡന്റിനോട് നന്ദി അറിയിച്ചു.

You may also like