Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:28 AM

ശ്വാസകോശ രോഗത്തിനുള്ള പുതിയ മരുന്നിന് യുഎഇയിൽ അംഗീകാരം; ഗൾഫിൽ ആദ്യം

by Raneesha Razak

 

ദുബായ് : ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് (IPF), പ്രോഗ്രസ്സീവ് പൾമണറി ഫൈബ്രോസിസ് (PPF) എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള അത്യാധുനിക മരുന്നായ ‘ജാസ്‌കെയ്ഡ്’ (Jascayd – nerandomilast) എന്ന മരുന്നിന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) അനുമതി നൽകി. ഇതോടെ ഈ അത്യാധുനിക ചികിത്സയ്ക്ക് അംഗീകാരം നൽകുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായും, ആഗോളതലത്തിൽ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം മൂന്നാമത്തെ രാജ്യമായും യുഎഇ മാറി.
മുതിർന്ന രോഗികളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയുന്ന നിരക്ക് പതുക്കെയാക്കാൻ ഈ മരുന്നിന് സാധിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മരുന്നിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലുകൾക്ക് ശേഷമാണ് യുഎഇ ആരോഗ്യ മന്ത്രാലയം ഇതിന് അനുമതി നൽകിയത്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ളവർക്ക് കൃത്യമായ സമയത്ത് മികച്ച ചികിത്സ ഉറപ്പാക്കാനും അവരുടെ ജീവിതനിലവാരം ഉയർത്താനും പുതിയ മരുന്നിന്റെ വരവ് സഹായിക്കുമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കി.

You may also like