Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:44 PM

തെരുവ് മൃഗങ്ങളുടെ കടിയോ പോറലോ ഏറ്റാൽ എന്തുചെയ്യണം? 5 നിർദ്ദേശങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി

by Raneesha Razak
ദുബായ് : തെരുവ് അല്ലെങ്കിൽ വന്യമൃഗങ്ങളുടെ കടിയോ പോറലോ ഏൽക്കുന്നതിനെ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് ഹെൽത്ത് അതോറിറ്റി (DHA). ഇത്തരത്തിലുണ്ടാകുന്ന മുറിവുകൾ മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡിഎച്ച്എ, അടിയന്തരമായി സ്വീകരിക്കേണ്ട അഞ്ച് പ്രഥമശുശ്രൂഷാ നടപടികളും പുറപ്പെടുവിച്ചു.
ചെറിയ മുറിവുകളാണെങ്കിൽ പോലും ശ്രദ്ധിക്കാതിരുന്നാൽ ചർമ്മത്തിലെ അണുബാധ, മുറിവ് പഴുത്ത് വ്രണമാകൽ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ രോഗങ്ങൾ (Rabies ഉൾപ്പെടെ) എന്നിവയ്ക്ക് കാരണമാകാം.
തങ്ങളുടെ കുഞ്ഞുങ്ങളെയോ ഭരണാഹാരത്തെയോ വാസസ്ഥലത്തെയോ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴോ, പെട്ടെന്നുള്ള ചലനങ്ങൾ, ഉച്ചത്തിലുള്ള ശബ്ദം എന്നിവ കേട്ട് ഭയക്കുമ്പോഴോ ആണ് മൃഗങ്ങൾ ആക്രമിക്കാൻ സാധ്യതയുള്ളത്. അതിനാൽ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാനോ അവയെ പിടിക്കാൻ ശ്രമിക്കാനോ മുതിരരുതെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

മൃഗങ്ങളുടെ കടിയോ പോറലോ ഏറ്റാൽ ചെയ്യേണ്ട 5 കാര്യങ്ങൾ:

  1. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക: മുറിവേറ്റ ഭാഗം അണുബാധ ഒഴിവാക്കുന്നതിനായി ഒഴുകുന്ന വെള്ളത്തിലും സോപ്പിലും കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്നായി കഴുകുക.
  2. ആന്റിസെപ്റ്റിക് ഉപയോഗിക്കുക: മുറിവിൽ ലഭ്യമാണെങ്കിൽ അനുയോജ്യമായ ആന്റിസെപ്റ്റിക് ലോഷനോ ലേപനമോ പുരട്ടുക.
  3. മുറിവ് മൂടുക: വൃത്തിയുള്ള ബാൻഡേജ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് മുറിവേറ്റ ഭാഗം സുരക്ഷിതമായി മൂടുക.
  4. ഉടൻ വൈദ്യസഹായം തേടുക: മുറിവ് വളരെ ചെറുതാണെങ്കിൽ പോലും എത്രയും വേഗം ഡോക്ടറെ കാണുക.
  5. ഡോക്ടറുടെ നിർദ്ദേശം പാലിക്കുക: ഡോക്ടർ നൽകുന്ന മരുന്നുകളും വരാൻ പറയുന്ന തുടർ സന്ദർശനങ്ങളും കൃത്യമായി പാലിക്കുക.
പരുക്കിന്റെ തീവ്രതയും സാഹചര്യവും വിലയിരുത്തി രോഗിക്ക് ആന്റിബയോട്ടിക്കുകൾ, ടെറ്റനസ് (Tetanus) കുത്തിവയ്പ്പ്, പേവിഷബാധക്കെതിരെയുള്ള (Rabies) വാക്സിൻ എന്നിവ ആവശ്യമുണ്ടോ എന്ന് വിദഗ്ദ്ധ ഡോക്ടർമാർ തീരുമാനിക്കും.

You may also like