Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 07:26 PM

ടാങ്കർ ഇടിച്ച കേസ്; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ കോടതി

by Raneesha Razak
ഷാർജ : 76 വയസ്സുള്ള കാൽനടയാത്രക്കാരനെ വാഹനം ഇടിച്ചുപരിക്കേൽപ്പിക്കുകയും സഹായിക്കാതെ പോകുകയും ചെയ്തെന്ന കേസിൽ മുനിസിപ്പൽ സീവേജ് ടാങ്കർ ഡ്രൈവറെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഷാർജ കോർട്ട് ഓഫ് കസേഷൻ (Court of Cassation) ശരിവെച്ചു. ഡ്രൈവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്.
ടാങ്കർ പോകുന്നതിനിടെ കാൽനടയാത്രക്കാരൻ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരികയായിരുന്നുവെന്നും, അപകടം നടന്ന കാര്യം ഡ്രൈവർ അറിഞ്ഞിരുന്നില്ലെന്നുമുള്ള കീഴ്ക്കോടതിയുടെ കണ്ടെത്തൽ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.
ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ് മൂലം പരിക്കേൽപ്പിച്ചു, അപകടസ്ഥലത്ത് വാഹനം നിർത്തുകയോ പരിക്കേറ്റയാളെ സഹായിക്കുകയോ പോലീസിനെ വിവരമറിയിക്കുകയോ ചെയ്തില്ല തുടങ്ങിയ കുറ്റങ്ങളായിരുന്നു ഡ്രൈവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ അപ്പീൽ തള്ളിയതോടെ ഡ്രൈവർ എല്ലാ കുറ്റങ്ങളിൽ നിന്നും പൂർണ്ണമായി മുക്തനായി.

You may also like