20
അബുദാബി : വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർ യാത്രാവിവരങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കരുതെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി. വീട് പൂട്ടി കിടക്കുകയാണെന്ന വിവരം ഇത്തരം പോസ്റ്റുകളിലൂടെ മോഷ്ടാക്കൾ അറിഞ്ഞ് കവർച്ച നടത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. അതിനാൽ ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി യാത്രാ പ്ലാനുകൾ പരസ്യപ്പെടുത്താതെ, വീടുകൾ സുരക്ഷിതമായി പൂട്ടി സൂക്ഷിക്കാനും വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും പൊലീസ് നിർദ്ദേശിച്ചു. സുരക്ഷിതമായ ഒരു വേനൽക്കാലം ഉറപ്പാക്കാൻ പൊതുജനങ്ങൾ ഈ മുൻകരുതലുകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.