Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:02 PM

കുട്ടികളുടെ സലൂണുകളിൽ പരിശോധന കർശനമാക്കി അബുദാബി മുൻസിപ്പാലിറ്റി

by Raneesha Razak

അബുദാബി : കുഞ്ഞുങ്ങൾക്ക് സുരക്ഷിതവും ശുചിത്വപൂർണ്ണവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ കുട്ടികളുടെ സലൂണുകളിൽ പരിശോധനയും ബോധവൽക്കരണ പ്രചാരണവും ശക്തമാക്കി അബുദാബി മുൻസിപ്പാലിറ്റി. അബുദാബി ഐലൻഡിന് അകത്തും പുറത്തുമുള്ള കേന്ദ്രങ്ങളിൽ മുൻസിപ്പാലിറ്റി ഇൻസ്‌പെക്ടർമാർ നേരിട്ടെത്തി ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. സലൂൺ ഉടമകളും ജീവനക്കാരും സർക്കാരിന്റെ അംഗീകൃത നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.
സലൂണുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഫർണിച്ചറുകൾ, കുട്ടികളെ സ്വീകരിക്കുന്ന സ്ഥലങ്ങൾ എന്നിവ നിരന്തരം അണുവിമുക്തമാക്കണമെന്ന് അധികൃതർ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി. പരിശോധനാ സമയത്ത് മാത്രം ശുചിത്വം പാലിക്കുന്നതിന് പകരം ദിനംപ്രതി സ്ഥിരമായി മാനദണ്ഡങ്ങൾ പിന്തുടരണമെന്ന് ഇൻസ്‌പെക്ടർമാർ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും, കുടുംബങ്ങൾക്ക് വിശ്വസനീയവും സുരക്ഷിതവുമായ സേവനങ്ങൾ നൽകാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നും മുൻസിപ്പാലിറ്റി ഓർമ്മിപ്പിച്ചു.

You may also like