Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 10:17 PM

ഫ്ലൈദുബായ് പൈലറ്റിന് ആഗോള ആദരവ്

by Raneesha Razak
ദുബായ്: സെപ്റ്റംബർ 30-ന് ഫ്ലൈദുബായ് FZ1073 വിമാനത്തിൽ കോക്ക്പിറ്റിനുള്ളിൽ ഉണ്ടായ അടിയന്തിര സാഹചര്യത്തിലും അസാധാരണ ധീരതയും സമചിത്തതയും പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആഗോളതലത്തിൽ വൻ ആദരവ്. ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റിന്റെ വാതിൽ തുറന്നു നൽകിയതിനാലാണ് വിമാനത്തിലെ ജീവനക്കാർക്കും യാത്രക്കാർക്കും സമയബന്ധിതമായി ഇടപടാൻ സാധിച്ചത്.
തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിട്ട വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. പൈലറ്റിന്റെയും ജീവനക്കാരുടെയും മനക്കരുത്തിനെ യുഎഇ, ഇന്ത്യ, ഇസ്രായേൽ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ പ്രശംസിച്ചു.
സംഭവത്തിൽ പങ്കാളികളായ ഫ്ലൈറ്റ് ക്രൂവിനെ യുഎഇ ഔദ്യോഗികമായി ആദരിച്ചു. സുഖം പ്രാപിച്ച ശേഷം ക്യാപ്റ്റൻ സ്മിത് മച്ചാറിന് സിവിൽ വീരതാ പുരസ്കാരം (Civilian Bravery Award) നൽകി ആദരിക്കുമെന്ന് ഇസ്രായേലും പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like