40
ദുബായ്: നവംബർ 20-ന് ഒമാൻ ദേശീയ ദിനം (Oman National Day) ആഘോഷിക്കുന്നതിന്റെ ഭാഗമായി ദുബായിലും വിപുലമായ ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നു. കരിമരുന്ന് പ്രയോഗം, സാംസ്കാരിക കലാപരിപാടികൾ, സൗജന്യ പ്രവേശനം, പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ ഒമാന്റെ തനിമയും പാരമ്പര്യവും ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും ആസ്വദിക്കാനാകും.
യുഎഇയും ഒമാനും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദവും സാഹോദര്യ ബന്ധവും ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് വാരാന്ത്യത്തിൽ ഉടനീളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രമുഖ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ (Global Village) ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളും കലാപരിപാടികളും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ദുബായിലെ വിവിധ കേന്ദ്രങ്ങളിൽ ഒമാനി പൈതൃകം വിളിച്ചോതുന്ന പരിപാടികളും സന്ദർശകർക്കായി പ്രത്യേക ഇളവുകളും ലഭ്യമാണ്.