Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:35 AM

റാസൽഖൈമ മലനിരകളിൽ പതിനായിരത്തിലേറെ മുന്തിരി തൈകൾ

by Raneesha Razak

റാസൽഖൈമ : അസിമ (Asimah) പർവ്വതമേഖലയിൽ മുന്തിരി വിളവെടുപ്പ് സീസൺ സജീവമാകുമ്പോൾ, പ്രാദേശിക മുന്തിരി തൈകൾക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വൻ വർധനവെന്ന് കർഷകനായ മർവാൻ സെയ്ഫ് റാഷിദ് അൽ മസ്രൂയി. വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് തന്റെ നഴ്‌സറിയിൽ ഇപ്പോൾ ഓരോ സീസണിലും പതിനായിരത്തിലധികം (10,000) തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്.
മെയ് മാസത്തിൽ ആരംഭിച്ച വിളവെടുപ്പ് ജൂൺ വരെ നീണ്ടുനിന്നു. ചൂട് കൂടുന്തോറും മുന്തിരി വേഗത്തിൽ പഴുക്കുമെന്നും അസിമ മേഖലയിലെ കാലാവസ്ഥ പരമ്പരാഗത ചുവപ്പും പച്ചയും ഇനം ഈന്തപ്പഴങ്ങൾക്കും മുന്തിരികൾക്കും ഏറെ അനുയോജ്യമാണെന്നും അൽ മസ്രൂയി പറഞ്ഞു. സ്വന്തം ഫാമിൽ വിപണനത്തിനല്ല മറിച്ച് തൈകൾ വെച്ചുപിടിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുൻപ് വർഷത്തിൽ 500 തൈകൾ മാത്രം ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ പത്തിരട്ടിയിലധികം തൈകൾ ആവശ്യക്കാർക്കായി തയാറാക്കുന്നത്.

You may also like